തൊണ്ടയില്‍ കുയില്‍ക്കുഞ്ഞു
കുടുങ്ങിമരിച്ചതു
കണ്ടതു ഞാന്‍
ഉച്ചക്കങ്ങനെയുലാത്തുമ്പോള്
ആരുടെ മരണമാ-
ണവിടെ നടന്നതെ-
ന്നോരുവാന് വെയിലെന്നെ
സമ്മതിച്ചതുമില്ല.
ജപ്പാനില്‍ സെന്‍ ബുദ്ധിസ്റ്റ് കവിത ചീന്തും പോലെ
പക്ഷിസര്പ്പത്തിന് ചിത്രം ആര്‍ട്ടിസ്റ്റ് വരക്കും പോല്‍
എന്നൊക്കെ പറയുവാന്‍
വയ്യാത്തവിധം മൃതി-
യത്ര സൂക്ഷ്മവും
അരൂപവുമായിരുന്നു
ഇലകള്‍ കൊണ്ടു മൂടിമൂടിയകന്നു എല്ലാം.
എവിടെ നടന്നതെന്നറിയാന്‍
വയ്യാത്തത്രയിലകള്
ഒരു മരം പോലുമില്ലാതെ
പെയ്തു.
തൊടിയില്‍
ഉലാത്തുന്നുണ്ടിപ്പൊഴും
ഞാനെന്നെന്റെ
ഒമ്പതാം തലമുറക്കുട്ടികള് പറയുന്നു
കുയിലും പാമ്പും ചേര്ന്നൊരെല്ലിന്റെ
പദപ്രശ്നം
വഴിയില്ത്തിളങ്ങുമ്പൊ-
ളവരും ഉലാത്തുന്നു
ആരുടെ മരണമാണവിടെ നടന്നതെ-
ന്നോരുവാന് വെയിലൊട്ടും സമ്മതിച്ചതുമില്ല.
പർവതങ്ങൾക്കു ചുവട്ടിൽ നിന്ന് ഒരു കവി
-
🌥️
പർവ്വതങ്ങൾ സംസാരിക്കാറുണ്ട്,
നിസ്സാരമായ മനുഷ്യ ജീവിതത്തെക്കുറിച്ചല്ല. പ്രപഞ്ചത്തെക്കുറിച്ച് ഗഹനമായി
ചിന്തിക്കുന്നുമുണ്ട്. ആകാശക്കടലിൽ അലഞ്ഞു നടക...
3 weeks ago
4 comments:
ജപ്പാനില്‍ സെന്‍ ബുദ്ധിസ്റ്റ് കവിത ചീന്തും പോലെ
പക്ഷിസര്പ്പത്തിന് ചിത്രം ആര്‍ട്ടിസ്റ്റ് വരക്കും പോല്‍
എന്നൊക്കെ പറയുവാന്‍
വയ്യാത്തവിധം മൃതി-
യത്ര സൂക്ഷ്മവും
അരൂപവുമായിരുന്നു
sundaravum gahanavum..
ഇഷ്ടമായി
കുയിലും പാമ്പും ചേര്ന്നൊരെല്ലിന്റെ
പദപ്രശ്നം
വഴിയില്ത്തിളങ്ങുമ്പൊ-
ളവരും ഉലാത്തുന്നു
ആരുടെ മരണമാണവിടെ നടന്നതെ-
ന്നോരുവാന് വെയിലൊട്ടും സമ്മതിച്ചതുമില്ല.
വരികളുടെ പശ്ചാത്തലം അറിഞ്ഞേപാൾ കവിതയ്ക്ക് മിഴിേറി.
സുന്ദരം.അപ്പോൾ എഫ് ബി ഇല്ലാത്തതു കൊണ്ടാണോ ഭാവനക്ക് ഇത്ര സുന്ദരമായി ചിറകുവിടർത്താൻ കഴിഞ്ഞത്?
Post a Comment