പരശുരാമന് മഴുവെറിഞ്ഞില്ല
വയസ്സായി
വിറകയ്യൂര്ന്നുവീണിടം
ആറിഞ്ച് ഭൂവില്
അയാളുടെ ചിത
ഇടവപ്പാതിയും
തിരുവോണവും
കുഞ്ചന്നമ്പ്യാരും
ചങ്ങമ്പുഴയും
ഈയെമ്മസ്സും
മനോരമയും
കടലില്
കുറച്ചുമാറി
ഒത്തുകൂടി
തിരയടിച്ചു പിരിഞ്ഞു
കവിതേ.!
-
തള്ളുന്നു ചിലർ
തല്ലു കൊടുപ്പോർ
വാങ്ങി മടിക്കുത്തിൽ
സൂക്ഷിപ്പോർ
പള്ളു പറഞ്ഞു നടപ്പവർ
വെറുതെ തുള്ളിപ്പിച്ചും
തുള്ളിയുമങ്ങനെ
ചെണ്ടക്കാരും ശണ്ഠക്കാരും...
2 days ago
2 comments:
മൂന്നും വായിച്ചു... മരകുതിരകളുടെ രാത്രിയാണ് എനിക്കേറ്റവും ഇഷ്ടമായത്. കേരളോല്പ്പത്തി ഉഗ്രന്
പരശുരാമന്നും,കുഞ്ചന്നമ്പ്യാരും,ചങ്ങമ്പുഴയും
ഈയെമ്മസ്സും... ഇപ്പൊ കടമ്മനിട്ടയും കേരളത്തിന്റെ പടിയിറങ്ങി.........എന്നിട്ടും കേരളം തഥൈവ!!!!
Post a Comment