
മർദ്ദനം പാളി
ഒരു വിഷത്തുള്ളിയെ
ഒരു മഷിത്തുള്ളിയാൾ
എങ്ങനെ
പ്രാപിക്കും?
എത്രകാലം
ഒരു നിറത്തോട്
ഒരേനിറമിങ്ങനെ
നിൽക്കാതെ പോരാടും?
സർപ്പഭ്രമത്തെ -
യറിഞ്ഞുചവിട്ടിയാൽ
ഒറ്റത്തളയും കിലുങ്ങില്ല
കുഴൽത്തുള മിണ്ടില്ല
നിറകുടം തൈരുപോ-
ലുടലുള്ള പെണ്ണുങ്ങൾ
മഥുരയിൽപ്പോലും
കടഞ്ഞുമൂർച്‌ഛിക്കില്ല
എന്തിനീ നിഷ്‌കളമിഥ്യാജലത്തിനെ
യിങ്ങനെ ബാല!
തളയ്ക്കാൻ ശഠിയ്ക്കുന്നു?
നിന്നെ വരിഞ്ഞുമുറുക്കുന്നതൊക്കെയും
നിന്റെ വാൽതന്നെയെന്നറിയുന്നത് ഗീത.
എന്തൊക്കെയായാലും
ക്യാമറയന്നു പകർത്തിയ
കാളിയ മർദ്ദനം
പാളി.
No comments:
Post a Comment