
അഞ്ചുപേര്‍ എന്റെ വീടിന്
വെള്ള പൂശുന്നു.
ഞാനെന്റെ മുറിയില്‍
മയങ്ങുമ്പോള്‍.
മാസിക നോക്കി അവളും
മുല നുണഞ്ഞ് മകളും
അടുത്തുണ്ട്.
വീടിന്റെ എല്ലാച്ചുവരുകളും
വെളുത്തുകൊണ്ടിരിക്കുകയാണ്
കാതില്‍ വളയം തൂക്കിയും
ഉള്ളങ്കയ്യില്‍
ഒരു ജന്തുവെ പച്ചകുത്തിയും
അവര്‍ നിന്നു വെള്ളപൂശുന്നു
മറ്റു നിറങ്ങളൊന്നും മനസ്സില്‍ വരാത്ത
അവരുടെ വെള്ള എത്രയോ വേഗതയില്‍?
അവര്‍ വീട്ടില്‍നിന്ന്പോകുന്നേയില്ല
ഒരു സൗന്ദര്യശാസ്ത്രം
അതിന്റെ ദേവതയെ അണിയിച്ചൊരുക്കുന്നപോലെയവര്‍
പൂശുന്നു വെള്ള
എന്റെ വീട് വെളുത്തുവെളുത്തു.
ഞങ്ങളുടെയനുവാദമില്ലാതെ
ആരാണ്
ഈ വീട് വെള്ള പൂശിയത്?
4 comments:
ചിലപ്പൊള്‍ യക്ഷിയായിരിക്കും
ഇജൊജ്
ജ്ജ്
thankalude pushtakam njan thante ammayammayude studentnu vayikkan koduthu.. avan parayunudu puthakam avante kayyilundenu... enthokke adhinivesangal
Post a Comment