
നീലയില്വെള്ളം ചേര്‍ത്ത്
നിറം നേര്‍പ്പിച്ച്
നിലാവ് ആവിഷ്ക്കരിക്കാമെന്ന്
ഞാനെന്റെ
ഇരട്ടപ്പെണ്കുട്ടികളോട്
പറഞ്ഞു.
സ്മിത അനുസരിച്ചു.
അവള് അത് വൃത്തിയായി ചെയ്തു.
സ്മേര അത് ചെയ്തില്ല
പ്രതിഷേധിച്ച്
ഞാനും രേണുവുമറിയാതെ
ഞങ്ങളുടെ മാടം വിട്ട്
അവള്
അന്നുരാത്രി ഇറങ്ങിപ്പോയി
അടുത്ത ദിവസം
സ്മിത വരച്ചു
നിലാവിന്റെ കാന്തിയില്‍
വെള്ളത്തില്പ്പൊന്തികിടക്കുന്ന
സ്മേരയെ.
നീലയില്‍ വെള്ളം ചേര്‍ത്ത്
നിറം നേര്‍പ്പിച്ച് .
1 comment:
Dyvame nee pedippikkunu...
Post a Comment