ചിറകടികളുടെ ദേവതയുണ്ടെന്
ചിറകില് വാനം ചുറ്റിയടിക്കാന്
കൂടുണ്ടാക്കാന് കൂടിന് ദേവത
കൂടെ. കൂവാന് തൂവല് മിനുക്കാന്-
മുട്ടയിടാന് പുഴു കൊത്തിവലിക്കാന്
ഒക്കെയതാതിന് ദേവത. കഷ്ടം !
കൊക്കു വലത്തോട്ടൊന്നു ചെരിച്ചാ-
ലപ്പോഴുമെത്തുമതിന്റെ ദേവത
തൂത്തു കുടഞ്ഞാലതിന്റെ,യിണയെ-
ക്കൊക്കിവിളിക്കുകപോലും വിഷമം.
സ്വത്വമിതിങ്ങനെ പാഴായ്,
പാമ്പിന് പൊത്തില്
തല വെച്ചപ്പോള്
മൃതിദേവത!
പർവതങ്ങൾക്കു ചുവട്ടിൽ നിന്ന് ഒരു കവി
-
🌥️
പർവ്വതങ്ങൾ സംസാരിക്കാറുണ്ട്,
നിസ്സാരമായ മനുഷ്യ ജീവിതത്തെക്കുറിച്ചല്ല. പ്രപഞ്ചത്തെക്കുറിച്ച് ഗഹനമായി
ചിന്തിക്കുന്നുമുണ്ട്. ആകാശക്കടലിൽ അലഞ്ഞു നടക...
3 months ago
4 comments:
ഒടുവില് വന്നല്ലോ ?
എത്ര കാലമായി കാത്തിരിക്കുന്നു പ്രിയ കവീ, ബൂലോകത്ത്
ഇതു എത്ര യാത്രകളില് ഒരുമിച്ച് വായിച്ചിരിക്കുന്നു. ഇന്ന് ഇതു ഇവിടെ കണ്ട രാത്രിക്കു ഒരുമ്മ.
മന്നത്തെക്കാവടി വേഗം പോരട്ടെ
ദേവതാരാമം ... !
asuratha kaamam... .......!
മനോഹരം
Post a Comment