
മൂന്നു കല്ല്
ഉരി അരി
പുഴവെള്ളം
തീപ്പെട്ടി
കലവും.
കണ്ണടച്ചു ധ്യാനിച്ച്
തന്റെ കര്‍മ്മമെന്തെന്ന് നിശ്ചയിച്ചുറപ്പിച്ച്
ചെയ്യേണ്ടതു ചെയ്യുമ്പോള്‍
കഞ്ഞി ഉണ്ടാകുന്നു.
പക്ഷേ
ഇതൊക്കെ
മര്യാദക്കു സംഭവിക്കണമെങ്കില്‍
ഇവയെ ബന്ധിപ്പിക്കാനൊരാള്‍-
അതായത് ഞാന്‍
അവിടെ ഉണ്ടായിരിക്കണം
പുഴയില്‍നിന്ന്
വെള്ളം ചുമന്നുകൊണ്ടുവന്നത്
ആ ഞാനല്ലാതെ പിന്നെ ആരാണ്?
പട്ടികളുടേയും
കുഷ്ഠരോഗികളുടേയും
തെണ്ടികളുടേയും
വിശപ്പു തീരുംവരെ
കഞ്ഞി വിളമ്പിക്കൊടുക്കുന്ന ഒരുവന്‍
എന്റെ സങ്കല്‍പ്പത്തിലുണ്ട്.
അവന്‍ ഇറങ്ങി വന്ന്
കീശയില്‍ കയ്യിട്ട് തീപ്പെട്ടി
എറുമ്പ് അരി
ക്ഷാമം കലം
ബാക്കി മൂന്നു കല്ല്
രാമന്‍ രാവണനെ കൊന്നു.
ഞാന്‍ കഞ്ഞി ഉണ്ടാക്കി.
4 comments:
നല്ല കവിത....
:)
കഞ്ഞിയില്‍ വറ്റുകള്‍ .........
വെള്ളം ധാരാളം.
great work man .. Enikku visakkunu...
Post a Comment