
ചിരിക്കുന്ന ഭാഗത്ത്
നടന് കാന്‍സര്‍.
അത്
ഉറവിടുന്ന ഇടങ്ങളില്‍
പൂക്കള്‍ വിടരുകയും
സുഗന്ധം പരക്കുകയും ചെയ്യുന്നത്
ഇന്ന്അവനുമാത്രമേ അറിയൂ.
മറ്റ് അവയവങ്ങളിലേക്ക്
ചിരി വിന്യസിച്ച്
തനിക്കു നഷ്ടപ്പെട്ടുപോയത്
തിരിച്ചെടുക്കാന്‍
ഒരവസാനശ്രമം നടത്തി
തന്റെ ഉദ്യമങ്ങളെ
വേദന
പിന്നില്‍ നിന്ന് കുത്തിയത്
നടന്‍ നേര്‍ക്കുനേര്‍ കണ്ടു.
കാണികള്‍ക്ക്‌കൊടുക്കാമെന്നേറ്റ
തങ്കപ്പവന്‍
താനൊളിച്ചുവെക്കുന്നതില്‍
സ്വയം കുറ്റപ്പെട്ടു.
എന്റെചിരി
എന്റെ ചിരി
എന്ന് വിലപിച്ചു.
ഒടുവില്‍ മുള്ളുകാട്ടില്‍നിന്ന്
കൊടുങ്കാറ്റ് എന്നപോലെ
അവന്റെ മുഖം കോട്ടി
ചിരി
എന്നേക്കുമായിപറന്നുപോയി.
നടന് കാന്‍സര്‍.
അത്
ഉറവിടുന്ന ഇടങ്ങളില്‍
പൂക്കള്‍ വിടരുകയും
സുഗന്ധം പരക്കുകയും ചെയ്യുന്നത്
ഇന്ന്അവനുമാത്രമേ അറിയൂ.
മറ്റ് അവയവങ്ങളിലേക്ക്
ചിരി വിന്യസിച്ച്
തനിക്കു നഷ്ടപ്പെട്ടുപോയത്
തിരിച്ചെടുക്കാന്‍
ഒരവസാനശ്രമം നടത്തി
തന്റെ ഉദ്യമങ്ങളെ
വേദന
പിന്നില്‍ നിന്ന് കുത്തിയത്
നടന്‍ നേര്‍ക്കുനേര്‍ കണ്ടു.
കാണികള്‍ക്ക്‌കൊടുക്കാമെന്നേറ്റ
തങ്കപ്പവന്‍
താനൊളിച്ചുവെക്കുന്നതില്‍
സ്വയം കുറ്റപ്പെട്ടു.
എന്റെചിരി
എന്റെ ചിരി
എന്ന് വിലപിച്ചു.
ഒടുവില്‍ മുള്ളുകാട്ടില്‍നിന്ന്
കൊടുങ്കാറ്റ് എന്നപോലെ
അവന്റെ മുഖം കോട്ടി
ചിരി
എന്നേക്കുമായിപറന്നുപോയി.
2 comments:
തന്റെ ഉദ്യമങ്ങളെ
വേദന
പിന്നില്‍ നിന്ന് കുത്തിയത്
നടന്‍ നേര്‍ക്കുനേര്‍ കണ്ടു.
Post a Comment