
എന്റെ വീട്ടിൽ ഖുറാൻ
അബ്ദുവിന്റെ വീട്ടിൽ രാമായണം
തട്ടുമുട്ടുപാത്രങ്ങൾക്കും വിറകിനുമിടയിൽ
പൊടിയണിഞ്ഞ്
തട്ടിൻമുകളിൽ രണ്ടും.
ഞാൻ ഹിന്ദുവും അവൻ മുസൽമാനും
ആയിത്തുടരുന്നതും
അതുകൊണ്ടുതന്നെ.
അവയെങ്ങാനും വായിക്കപ്പെട്ടിരുന്നെങ്കിൽ
കാതലായ മാറ്റങ്ങൾ ഉണ്ടാവുമായിരുന്നു
ഞാൻ ഇസ്ലാംമതം സ്വീകരിക്കും
അവൻ ഹിന്ദുമതവും.
തീർച്ച.
അത്രക്ക് മഹത്തായ
സനാതന സത്യങ്ങൾ
ഉൾക്കൊള്ളുന്ന ഗ്രന്ഥങ്ങൾ
ഉരുണ്ടുവീഴാത്തതേ ദൈവകൃപ.
ബുദ്ധിമാനായ ആ പെരുച്ചാഴി
ഒരു വലിയ പട്ടികക്കോൽ
പുസ്തകങ്ങൾക്കു കുറുകേ കെണിച്ചുവെച്ച്
വർഗ്ഗീയ ദുരന്തങ്ങൾ
ഒഴിവാക്കുകയായിരുന്നു.
1 comment:
ബുദ്ധിമാനായ ആ പെരുച്ചാഴി
ഒരു വലിയ പട്ടികക്കോൽ
പുസ്തകങ്ങൾക്കു കുറുകേ കെണിച്ചുവെച്ച്
വർഗ്ഗീയ ദുരന്തങ്ങൾ
ഒഴിവാക്കുകയായിരുന്നു...ബുദ്ധിമാനായ ആ പെരുച്ചാഴി ഇപ്പോൾ പെറ്റു പെരുകിയിരിക്കുന്നു!
Post a Comment