
നട്ടപ്പാതിരയിലെ
പള്ളിമണിയൊച്ച
ഒരു പുണ്യവാളനെപ്പോലെ
വീടുകളില്‍ കയറിച്ചെന്ന്
സര്‍വരും ഉറങ്ങുന്നുണ്ടോ എന്നു തീര്‍ച്ച വരുത്തി
കുരിശു വരച്ച്
തിരിച്ചു നടന്ന്
മണിയിലേക്കുതന്നെ
കയറിപ്പോയി
എന്നാല്‍
നട്ടുച്ചയിലെ
പള്ളിമണിയൊച്ച
ഒരു മുഴുക്കിറുക്കനെപ്പോലെ
ഭൂമി കുലുക്കി
ഗതാഗതം സ്തംഭിപ്പിച്ചുകൊണ്ടേയിരിക്കുന്നു
അത് കുരിശുവരക്കുന്നില്ല
1 comment:
Arum kanath kavithayano ithu.. no comments !!! Appa namman comment ulkhadichirikkunu...nuamm
Post a Comment