
തീവണ്ടിയില്‍
ഒരന്ധനുണ്ടായിരുന്നു
ഒരുഹാര്‍മ്മോണിയം ആയിരുന്നു അയാള്‍
എന്നും പുറകെ
പാടിനീങ്ങി അവന്റെ തുണ
ഒരിക്കല്‍
യാത്രികരിലൊരാള്‍
അവളില്‍ കണ്ണുനട്ടു
നട്ടതു പൂത്തു
പാളത്തിലൂടെ പാഞ്ഞു ആ ഭ്രാന്തവൃക്ഷം
ചിതറിവീണ പൂവുകള്‍ക്കിടയില്‍
രണ്ടു കറുത്ത സര്‍പ്പങ്ങള്‍
കരഞ്ഞു പിരിയുന്നത്
രാത്രി ഡ്യൂട്ടിക്കാര്‍ കണ്ടു
പിഴച്ചുപോയ ഭൂമിയില്‍
അതില്‍പ്പിന്നെ
റെയില്‍വേസ്റ്റേഷനുകള്‍ ഉണ്ടായില്ല
അന്നുമുതല്‍
തീവണ്ടിയും അന്ധനായി
ഒരന്ധനുണ്ടായിരുന്നു
ഒരുഹാര്‍മ്മോണിയം ആയിരുന്നു അയാള്‍
എന്നും പുറകെ
പാടിനീങ്ങി അവന്റെ തുണ
ഒരിക്കല്‍
യാത്രികരിലൊരാള്‍
അവളില്‍ കണ്ണുനട്ടു
നട്ടതു പൂത്തു
പാളത്തിലൂടെ പാഞ്ഞു ആ ഭ്രാന്തവൃക്ഷം
ചിതറിവീണ പൂവുകള്‍ക്കിടയില്‍
രണ്ടു കറുത്ത സര്‍പ്പങ്ങള്‍
കരഞ്ഞു പിരിയുന്നത്
രാത്രി ഡ്യൂട്ടിക്കാര്‍ കണ്ടു
പിഴച്ചുപോയ ഭൂമിയില്‍
അതില്‍പ്പിന്നെ
റെയില്‍വേസ്റ്റേഷനുകള്‍ ഉണ്ടായില്ല
അന്നുമുതല്‍
തീവണ്ടിയും അന്ധനായി
5 comments:
ഇത് വായിച്ചപ്പോള്‍ ഞാനും:)
മൂന്നാം തവണയാണ് വായിക്കുന്നത്.ഇക്കുറി ഇത് പറയാതെ പോകാന്‍ വയ്യ.അടഞ്ഞ എന്റെ കണ്ണുകളില്‍ അന്ധന്‍ എന്ന് എഴുതിവയ്ക്കുന്നു ഈ കവിത..!
കമന്റ് പബ്ലിഷ് ചെയ്യാത്തോതോണ്ട് തന്നെയാണ് ഈ വഴിക്ക് തിരിഞ്ഞു നോക്കാത്തത്.അത് കഷ്ടമായെന്ന് ഈ കവിത കണ്ടപ്പോള്‍ ഒന്നു കൂടി ബോധ്യമായി.
ബൂലോക കവിതയില്‍ വല്ലപ്പോഴും എഴുതൂ...:)
thaanks vishnooo
sreekumaaran
vishaakhinum pramodinum nandi
Post a Comment