
ഷൂപോളിഷ്
പായ്ക്കറ്റുപ്പ്
മോമിന്റെ കഥാസമാഹാരം
പാതിബ്രെഡ്
കൊതുകുവല
തടിയൻ ഹാർമ്മോണിയം
സർവ്വോപരി ഞാൻ.
ഇതെല്ലാം ചുറ്റി
ഈ ഉറുമ്പിൻജാഥ
എങ്ങോട്ടാണ് പോകുന്നത്?
ഉത്തരം ബാബു പറയു.
അന്തിനിഴൽ ആയിരം കാതം
അറബിക്കടൽ അനന്തത
ഇതൊന്നും ചുറ്റാതെ ഇവ
മറ്റേപകുതി ബ്രഡ് തേടിപ്പോകുന്നു.
അതിനുചുറ്റും
വാഷിംഗ്സോപ്പ്
പായ്ക്കറ്റുമുളക്
യേറ്റ്സിന്റെ കവിതാസമാഹാരം
നീളൻ ഗിറ്റാർ
സർവ്വോപരി നീ.
ഉത്തരം ബാബു പറഞ്ഞു
ജാം പുരണ്ട ഉറുമ്പുകൾ
എട്ട് എന്ന സംഖ്യ എഴുതി
ബൂർഷ്വാ മുറിയെ
ബന്ധിച്ചു.
5 comments:
മാഷെ..
വായിച്ചു പക്ഷെ അഭിപ്രായപ്രകടനം നടത്താന്‍ പറ്റുന്നില്ല..!
nannaayi kunjansuhruthe......
mmmmmmmmmm....pooosi
Passage to infinity
Passage to infinity
Post a Comment