
പ്രകടമായ്
നിന്റെ മുഖത്തസൂയ.
ഞാനത്
നാറത്തുണിയാലെ മൂടും
ഭൂമി കറങ്ങുന്നതിനും
വെള്ളമൊഴുകുന്നതിനും
രാത്രി ഇരുളുന്നതിനും
തീ കത്തുന്നതിനും
കിളി പാടുന്നതിനും
കുതിര പായുന്നതിനും
മനുഷ്യര്‍ ജീവിക്കുന്നതിനും
എതിരെ
പ്രകടമായ്
നിന്റെ അസൂയ
തല കുത്തിയ ചന്ദ്രക്കല കീറി.
നക്ഷത്രക്കണ്ണുകള്‍ ചീഞ്ഞ്.
തീട്ടം മണക്കുന്ന മുഖഭാവം.
എല്ലാം
നിനക്ക് കൃത്യമായി ചേരും
അസൂയേ.
അന്യഗ്രഹങ്ങളിലും
കറ വീഴ്ത്തി
നീ ആകാശം മുട്ടെ
അങ്ങനെ നില്‍ക്ക്
ഞാനത് നാറത്തുണിയാലെ
മൂടും.
1 comment:
നന്നായി
Post a Comment