Friday, December 07, 2007

ലീല



ചതുരംഗം കളിക്കുമ്പോള്‍
കരുക്കള്‍ക്കിടയില്‍
സൂചികള്‍ വീഴാറുണ്ട്‌ .

വേര്‍തിരിഞ്ഞു കേള്‍ക്കാം അവയെ.

കാണാം
തല കൂട്ടിമുട്ടുന്ന
രണ്ടു മലകള്‍ക്കിടയിലെ ഗ്രാമം
കളം
സൂചികളുടെ വീഴ്ച്ച

പിന്നെ രാവ്‌.പകല്‍ രാവ്‌ പകല്‍....

കാണാം
ഗ്രാമത്തിലെ മനുഷ്യരിലും
സമാനമായ ലീലകള്‍ ഉടലെടുക്കുന്നത്‌
അവിടെയും സൂചികള്‍ വീഴുന്നുണ്ട്‌

വീഴുന്നവയുടെ മേധാശക്തിയില്‍
കളി നീളുന്ന കാലത്തെയാകെ
നിലത്തു വാഴുന്നവ
ഒരു തിരുവോണ വെളിച്ചത്തില്‍
സ്നാനപ്പെടുത്തുന്നു.

ചെരിഞ്ഞ മലകള്‍
രണ്ടു സഹോദരന്മാരാണെന്ന്
തെളിച്ചു പറയുകയാണ്‌ പ്രഭാതം.

2 comments:

വിഷ്ണു പ്രസാദ് said...

100% കവിത
അടുത്തിടെ ഈ ബ്ലോഗില്‍ വായിച്ചാതൊക്കെ അങ്ങേയറ്റം ഇഷ്ടമായി.കമന്റ് പബ്ലിഷിങ് എന്ന പരിപാടി ഇല്ലാത്തതിനാല്‍ അറിയിക്കാറില്ലെന്നു മാത്രം.

durga said...

oru kavitha vaayiccha sukham ..nalla suhrutthine kittyennathum..