ശരീരമൊക്കെയും തുളകളാണെന്റെ.
കഴിഞ്ഞ പാക്കിസ്ഥാനതിര്ത്തിയുദ്ധത്തില്
ഒരാള്‍ ഹനുമാന്റെ സ്മരണമാത്രയില്
ഗിരിസമാനനായ് നിവര്ന്നുവന്നത-
ന്നതതുപത്രത്തില്പടവുമായ് വന്നു.
നിറതോക്കില്നിന്നും
നിറയാക്കണ്ണില് വന്നൊരു വെടി.
ശത്രു വിരട്ടു മാത്രമാണെനിക്കന്നും ഇന്നും.
ചിലപ്പോള്‍ കാതില്നിന്നൊരു പാറ്റണ്ടാങ്കിന്
ശിഥിലമാംശബ്ദമൊരുചിത്രമാക്കിയെടുത്തു ചുംബിക്കും
ചില ഞരമ്പൊക്കെ മുറിഞ്ഞതില്‍ നീരും
ചലവുമൂറാതെ ശിവജപം ചെയ്യും
ഇതിഹാസത്തിനു പുറത്തു നില്‍ക്കിലു-
മെഴുതിവയ്ക്കും ഞാനൊരു യുദ്ധകാണ്ഡം.
മിടുക്കന് പിള്ളരെന് കഥകളാല്‍ കൂട്ട-
ക്കരച്ചിലിന്‍ വക്കില്‍
പകച്ചു നില്ക്കുമ്പോള്
' വെടി വെടി വെടി'
അടുക്കളയ്ക്കുള്ളില്‍
പ്രിയതമയെന്നെ ചിരിച്ചു തള്ളുന്നു.
കറിയ്ക്കരിയുന്നു
മരിച്ചു വീണു ഞാന്‍ ചരിത്രമാവുന്നു.
പർവതങ്ങൾക്കു ചുവട്ടിൽ നിന്ന് ഒരു കവി
-
🌥️
പർവ്വതങ്ങൾ സംസാരിക്കാറുണ്ട്,
നിസ്സാരമായ മനുഷ്യ ജീവിതത്തെക്കുറിച്ചല്ല. പ്രപഞ്ചത്തെക്കുറിച്ച് ഗഹനമായി
ചിന്തിക്കുന്നുമുണ്ട്. ആകാശക്കടലിൽ അലഞ്ഞു നടക...
3 months ago
3 comments:
നല്ലൊരു തലക്കെട്ടായിരുന്നു...
കളഞ്ഞല്ലോ...:)
നന്നായിരിക്കുന്നു.
മലയാളം ബ്ലോഗിലേക്ക് സ്വാഗതം.
ശ്രീകുമാര്‍,
തുടക്കം കണ്ട് വളരെ പ്രതീക്ഷയോടെയാണ് വായിച്ചത്.പക്ഷെ നിരാശപ്പെടുത്തി.
Post a Comment