പാര്‍ട്ടി വളര്‍ത്തിയ മാവുണ്ട്
കുറ്റാരിക്കല്‍ തറവാട്ടില്
തൊടിയുടെ അറ്റത്ത്
പണ്ട്
അച്ഛനും കൊച്ചമ്മാനും
കുര്യാക്കോസുമാപ്പിളയും
അതിന്റെ ചുവട്ടിലിരുന്ന് എന്തോ
പിറുപിറുത്തിരുന്നത്
മുത്തശ്ശി ഇന്നലെ വീണ്ടും
ഞങ്ങള്‍ കുട്ടികളുടെ മുമ്പില്‍
വെളിവാക്കി
നെറ്റിയിലേക്ക് ചുരുള്‍മുടി വീണ ഒരാള്‍
എന്നും അവിടെ വരുന്നപോലെ
തോന്നിയിരുന്നെന്നും
ആരും അധികനേരം
അങ്ങോട്ടു നോക്കാറില്ലെന്നും
മാപ്പിളയുടെ ഒച്ച
ഭീകരമായിഉയര്‍ന്നു താഴുമായിരുന്നെന്നും
അച്ഛന്റെ തുമ്മലില്‍ മാവ് കുലുങ്ങുമായിരുന്നെന്നും
ഇടക്ക് മൂത്രമൊഴിക്കാനെന്ന മട്ടില്‍
കൊച്ചമ്മാന്‍ പോകുമായിരുന്നെന്നും
എത്തുന്ന പാമ്പുകളെ
അച്ഛന്‍ കൊന്നു കുഴിച്ചിടുമായിരുന്നെന്നും
ചുരുളുകളായി സംഭവങ്ങള്‍ വീണു.
അതിനിടയില്‍
അച്ഛന്‍ അമ്മയെ കല്യാണം കഴിച്ചിരുന്നത്രേ
തൊപ്പിക്കാര്‍ വന്ന് എന്തോ കുഴിച്ചു നോക്കിയിരുന്നത്രേ
ചുരുളന്‍ മുടിക്കാരനോടൊപ്പം വേറൊരാള്‍കൂടി
വരാന്‍ തുടങ്ങിയിരുന്നത്രേ
ബീഡിക്കുറ്റികളുടെ കൂമ്പാരം
ക്രമാതീതമായി വര്‍ദ്ധിച്ചിരുന്നത്രേ
ശബ്ദവ്യത്യാസമുള്ളവര്‍ മാറിമാറി വന്ന്
വ്യക്തമായി ഒരു പുസ്തകം
വായിക്കുന്ന പതിവ് ഉണ്ടായിരുന്നത്രേ
കാവിലെ താലപ്പൊലിക്ക്
കൊച്ചമ്മാനെയും മാപ്പിളയേയും
പൊലീസ് കൊണ്ടുപോയെന്നും
ഒറ്റിയത് ചേനത്തണ്ടനാണെന്നും
അച്ഛന്‍ ഓടിയാണ് രക്ഷപ്പെട്ടതെന്നും
പിന്നീട് മീശ വെക്കാന്‍ അമ്മക്ക് പേടിയായിരുന്നെന്നും പറഞ്ഞു മുത്തശ്ശി
നേതാവ് കൊച്ചമ്മാനായിരുന്നെന്നും
കൊച്ചമ്മാന്റെ ബുദ്ധിയാണ്
പാര്‍ട്ടിയെ ആകാശത്തോളം വളര്‍ത്തിയതെന്നും
ഇടികൊണ്ട ചുമകൊണ്ട് പരവശപ്പെട്ട്
മരിക്കുമ്പോഴും
ആര്‍ക്കും ചോര്‍ത്തിയെടുക്കാനാവാത്ത ചിന്തകള്‍
അമ്മാവന്റെ കണ്ണുകളിലുണ്ടായിരുന്നുവെന്നും പറഞ്ഞു.
അമ്മാവന്‍ കല്യാനം കഴിച്ചിരുന്നെങ്കില്‍
അതിലുണ്ടാകുമായിരുന്ന പെണ്ണിനെ
ഞങ്ങളാര്‍ക്കെങ്കിലും
കല്യാണം കഴിക്കാമായിരുന്നെന്നും
അത്ഭുതത്തോടെ പൂത്ത
പാര്‍ട്ടിമാവിലേക്കും
മുത്തശ്ശിയിലേക്കും
ഞങ്ങള്‍ മാറിമാറിനോക്കി
വേലികടന്ന്
ഞൊണ്ടിഞൊണ്ടി
എന്തോ വായ്പക്ക്
ചേനത്തണ്ടന്‍ വന്നു.

2 comments:
പലനാള്‍ കള്ളന്‍ ഒരുനാള്‍പിടിയില്‍. പാര്‍ട്ടിയിലെ അണികളെ പിടിച്ച് നിര്‍ത്തിയിരുന്നത് മദ്യത്തിലൂടെയായിരുന്നു എന്നത് ഒരുസത്യംമാത്രം,(എന്ത് പാര്‍ട്ടിക്ളാസിനെപ്പറ്റിപ്രസംഗിച്ചാലും നാടിലെ കൊച്ചു പിള്ളാരെ പാര്ട്ടിയേലാകര്ഷിക്കാന്‍ എല്ലാ വൃത്തികേടുകള്ക്കും സമ്മതം നല്കിയിരുന്നു, അതിന്തെ ബാക്കിപത്രങ്ങളാണ്‍ കണ്ണൂരിലെ കൊലപാതകങ്ങള്)കുതന്ത്രങ്ങളിലൂടെ അണികളെപിടിച്ച് നിര്ത്തിയാല്‍ എന്നായാലും അതിനൊരറൂതിയുണ്ടാവുമെന്നുറപ്പാണ്, ഇനിയും പ്രശ്നങ്ങള്‍ വരാനിരിക്കുന്നതെയുള്ളൂ. പഠിപ്പിച്ചകുതന്ത്രങ്ങള്‍ കുപ്പീന്ന് പുറത്ത്വന്ന ഭൂതത്തെപ്പോലെ നാട്ടിനെ മാത്രമല്ല ഇപ്പൊ ആ പാറ്ട്ടീടെ നേതക്കള്ക്ക് തന്നെ കണ്ട്രോള്‍ ചെയ്യാനാവാത്തവിധം ആയിരിക്കുന്നു. കണ്ട്പഠിക്കുന്നവര്പഠിക്കട്ടെ.

Post a Comment