
നീരോട്ടം കൃഷ്ണന്‍കുട്ടി
നീന്തല്‍ നാരായണപിള്ള
ചെറുമീന്‍ കാര്‍ത്തു
ചുഴിക്കുത്ത് പൊന്നമ്മ
വളഞ്ഞൊഴുക്ക് ബാലഗോപാല്‍
തരംഗഫേനം ശിശുപാലന്‍ കര്‍ത്താ
വെള്ളപ്പൊക്കത്തില്‍ സലിം
എന്തൊരാഴം. കെ. കുറുപ്പ്
കാല്‍വഴുതി ബഞ്ചമിന്‍
തോണി സുബ്രു
പുഴക്കൊപ്പം ഒലിച്ചുപോയ മനുഷ്യപ്പേരുകള്‍!
പാലത്തിലൂടെ
ആലുവായ്ക്ക് സൈക്കിള്‍ ചവിട്ടുമ്പോള്‍
ഇവരെയോര്‍ക്കും ഞാന്‍
തീരമണല്‍
ചൂണ്ടുവിരല്‍
വിക്ഷുബ്ധമനസ്സ്
ഇവ ഘടിപ്പിച്ച
ആ ഒറ്റയന്ത്രവുമായി
ചിന്തയില്‍നിന്ന് തിരിച്ചുവരും
ദിവസവും രാത്രി.
അവരുടെ മരണത്തെപ്പറ്റി
ഓരോ കഥകളെഴുതാന്‍ ഉറച്ച്.
6 comments:
nalla kavitha.
thankalude kavithakal njan mathrubbumi weekliyil kanaruntu.
nalla kavithkal.
പെട്ടയെന്നോ അമിട്ടെന്നോ
ഒരു പേരിലെന്തിരിക്കുന്നു????
umma :)
KAATTINE KISS ENIKKISHTTAA ANILETTAAAA.......
maranathe kurichulla kavithakal .. kavithayayi valchu kettillathe
Post a Comment