Friday, October 26, 2007

ആകാശം സംസാരിക്കുന്നു

താഴെ നടന്നു പോകുന്നവരുടെ
പാവാട ഡിസൈനുകള്‍
ആസ്വദിക്കുകയാണ്‌
ഇന്നലെ മുതല്‍
എന്റെ പണി.

സൂര്യഗ്രഹണം
കൊള്ളിമീന്‍ വീഴ്ച
ജംബോജെറ്റ്‌
പറക്കുംതളിക
തുടങ്ങിയ ദിനചര്യകളില്‍
രസം തീരുന്നു.

സ്വര്‍ഗം ഉദയാസ്തമയം എന്നീ തട്ടിപ്പുകളും
ഇടിമഴ മിന്നല്‍ കോപ്രായങ്ങളും
മടുക്കുന്നു.
ആരാണ്ടുവെച്ചു കെട്ടിയ
നീലനിറം വിളര്‍ക്കുന്നു.

ദൈവം ചുരുണ്ടുകൂടിയ
മഹാമര്‍ക്കട മുഷ്ടിയായി
എന്നെ വിഭാവനംചെയ്ത്‌
തത്വചിന്തകന്മാര്‍ എയ്യുന്ന നോട്ടത്തില്‍
ആകെ ചൂളിപ്പോകുന്നു.

ഇനി വയ്യ.

യാഥാര്‍ത്ഥ്യത്തിനു നിരക്കാതെ
ഭുമിയില്‍ വേരു പടര്‍ത്താതെ
അനന്തതയെന്നും
മിസ്റ്റിക്‌ എന്നും
സ്വയം നടിച്ച്‌
നശിച്ചുപോകുന്നതില്‍ കഴമ്പില്ല
കണ്ണുകള്‍ പാഴാക്കിക്കളയുന്നില്ല.

നീണ്ടുനിവര്‍ന്ന ഒരു കിടപ്പിനേക്കാള്‍
എത്രയോ മനുഷ്യപ്പറ്റുള്ളത്‌
കൂനിക്കുറുകിയുള്ള
ഒരു നടത്തം!

ബീഡിവലിക്കാരുടെ നിലപാടുപുകകള്‍
മേഘങ്ങളുടെ വിശ്വസിക്കാന്‍കൊള്ളാത്ത
രൂപപരിവര്‍ത്തനവാദങ്ങളേക്കാള്‍
എത്ര സത്യാത്മകം!

പൊട്ടുപോലെ കാണുന്ന
ആ പള്ളിത്തുഞ്ചത്ത്‌
ഈ ചവറുകളേക്കാളൊക്കെ
ചന്തമുള്ള ഒരു നക്ഷത്രം
കത്തുന്നുണ്ടല്ലോ.
തൊട്ടടുത്ത്‌ ഒരു കൊടി
പോകുന്നു പക്ഷിനിരകള്‍
വൈദ്യുതി എന്ന മാലാഖ
അവളുടെ ലാവണ്യദര്‍ശനം
നിവര്‍ത്തി വായിക്കുന്നതും
കാണുന്നു.

അപ്പുറത്തെ പര്‍വതങ്ങളുടെ
ആ നില്‍പ്പില്‍
മരണത്തെ അതിജീവിക്കാന്‍ കെല്‍പ്പുള്ള
ഒരു പുതു ജീവിവംശത്തിന്റെ
ഛായ
തെളിഞ്ഞു വരുന്നത്‌
സന്തോഷം തരുന്നു.

ഇനിയും താഴോട്ടു തന്നെ നോക്കാം.

ഹായ്‌!
ഈ ലോകം മുഴുവന്‍ പെണ്‍കുട്ടികള്‍
നടന്നുപാവുകയാണല്ലോ?
ബ്ലൗസില്ലാതെ
പാവാട മാത്രമണിഞ്ഞ
ഈ സുന്ദരിക്കൂട്ടങ്ങള്‍
എനിക്കുവേണ്ടി
മനുഷ്യനൊരുക്കിയ
ഒരു തമാശയാണെങ്കിലൊ!

മരക്കൊമ്പിലും
നരിപ്പുറത്തുമൊക്കെ
പെണ്‍കുട്ടികള്‍ തന്നെ!

പാവാടഡിസൈനുകളില്‍
ലയിച്ചു ചേര്‍ന്നോട്ടെ
എന്റെ ജന്മം.

12 comments:

Jayakeralam said...

Very good poem, Sreekumar. I really like the simple but effective lines...
Thank you

-------------------------
സ്നേഹപൂര്‍വ്വം
ജയകേരളം എഡിറ്റര്‍
ജയകേരളം കണ്ട് അഭിപ്രായം അറിയിക്കുമല്ലൊ.
http://www.jayakeralam.com

ലാപുട said...

കവിത ഇഷ്ടമായി..

“നീണ്ടുനിവര്‍ന്ന ഒരു കിടപ്പിനേക്കാള്‍
എത്രയോ മനുഷ്യപ്പറ്റുള്ളത്‌
കൂനിക്കുറുകിയുള്ള
ഒരു നടത്തം!”

- ഇതിനൊരു സല്യൂട്ട്..

P Jyothi said...

യാഥാര്‍ത്ഥ്യത്തിനു നിരക്കാതെ
ഭുമിയില്‍ വേരു പടര്‍ത്താതെ
അനന്തതയെന്നും
മിസ്റ്റിക്‌ എന്നും
സ്വയം നടിച്ച്‌........

akaaasame.... :)

K M F said...

very good,sreekumar

Suresh Aykara said...

കവിത വായിച്ചു.പോര എന്നുതോന്നി.കവിതയും രാഷ്ട്രീയവും ലയിക്കതെ രണ്ടായി കിടക്കുന്നു.

വാല്‍മീകി said...

എന്തോ ഒരു കുറവ് പോലെ.

Priya Unnikrishnan said...

കൂടുതല്‍ എഴുതുക.ആശംസകളോടെ

MM said...

Sreeyetta

U write so wonderfully well!
:)

ശ്രീകുമാര്‍ കരിയാട്‌ said...

aaswaadanathinum aalimganathinum
adimudivimarsanathinum
nandi .

വാളൂരാന്‍ said...

"നീണ്ടുനിവര്‍ന്ന ഒരു കിടപ്പിനേക്കാള്‍
എത്രയോ മനുഷ്യപ്പറ്റുള്ളത്‌
കൂനിക്കുറുകിയുള്ള
ഒരു നടത്തം!"
ഞാനും ലാപുടയുടെയൊപ്പം... ഈ വരികള്‍ മനോഹരം....

കിനാവ് said...

മരക്കൊമ്പിലും
നരിപ്പുറത്തുമൊക്കെ
പെണ്‍കുട്ടികള്‍ തന്നെ, ബ്ലൌസിടാത്ത പെണ്‍കുട്ടികള്‍. എല്ലാ നഗ്നതയും മോളിലിരുന്ന് (എന്റെ വിശ്വാസം) ഞാന്‍ കാണുന്നു. എന്നാലും എനിക്ക് പാവടയുടെ വര്‍ണ്ണഭംഗിയില്‍ മാത്രമാണ് താത്പര്യം. കവിത ഇഷ്ടായി.

aksharajaalakam.blogspot.com said...

അക്ഷരജാലകം.ബ്ലൊഗ്സ്പോട്.കോം എന്ന പേരില്‍ ഞാന്‍ പുതിയ കോളം ആരംഭിക്കുകയാണ്. ബ്ലോഗ് സാഹിത്യത്തേയും അച്ചടി സാഹിത്യത്തേയും വിലയിരുത്തുന്ന പ്രതിവാര പംക്തിയാണ്. എല്ലാവര്‍ക്കും ലിന്‍ക് നല്കി സഹായിക്കണം.
ഇതൊരു ടെസ്റ്റ് പബ്ലിഷിങാണ്.
ആഗോള മലയാള സാഹിത്യത്തിന്‍റ്റെ അവസ്ഥകളെ മുന്‍വിധികളില്ലാതെ പിന്‍തുടരാന്‍ ശ്രമിക്കും.
എം.കെ.ഹരികുമാര്‍