---------------------------------
നീണ്ടു നിവര്‍ന്നു കിടക്കുന്ന ആകാശം .പരന്ന ഭുമി.
എന്റെ പഞ്ചേന്ദ്രിയങ്ങളിലൂടെ ഉള്ളിലേക്കു കടക്കുന്ന ബാഹ്യലോകം.മനസ്സില്‍ ഞാനത് കൊള്ളുന്നു. ബുദ്ധിയില്‍ ചിലത് വേര്‍തിരിച്ചെടുക്കുന്നു, സത്യത്തില്‍ മനസ്സിന്റേയും ബുദ്ധിയുടേയും അതിര്‍വരമ്പു തന്നെ എനിക്ക് പിടി കിട്ടിയില്ലെങ്കിലും.....
ലോകത്ത്അറിയാന് ഏറെയുണ്ട്.അനുഭവിക്കാനും.
എനിക്ക് എടുത്തുമാറ്റാന്‍ കഴിയാത്ത എണ്ണമറ്റ ഭൗതികവസ്തുക്കളൂം വ്യവസ്ഥകളൂം കൊണ്ട് എന്റെ ചുറ്റുപാട് നിറഞ്ഞു കഴിഞ്ഞു. അധര്‍മ്മത്തിന്റെ കാലുകള്‍ വന്നും പോയും ഇരിക്കുന്നു.ദൈവത്തിന്റെ ശ്വാസവും കേള്‍ക്കാം.
കരുത്തുള്ള ആരെങ്കിലും എല്ലാറ്റിനും ഒരു പരിഹാരം കാണണമെന്ന് എനിക്ക് ആഗ്രഹമുണ്ട്.ലോകത്ത് എന്നെന്നും ധര്‍മം പുലരണമെന്നും സത്യം നിലനില്‍ക്കണമെന്നുമുള്ള ഇച്ഛ.
എന്നാല്‍ എന്റെ കവിതക്ക് അതിനൊക്കെയുള്ള പ്രാപ്തിയുണ്ടോ? തീര്‍ച്ചയായും ഞാന്‍ അതിനെപ്പറ്റി ആലോചിച്ചിട്ടില്ല.എങ്കിലും ഭൗതിക മണ്ഡലത്തില്‍ നടക്കേണ്ട വിപ്ലവങ്ങള്‍ക്കും വ്യതിയാനങ്ങള്‍ക്കും എതിരേ എന്റെ കവിതകള്‍ ഒരിക്കലും പ്രവര്‍ത്തിക്കുകയില്ലെന്ന് ഞാന്‍ ലോകത്തിന് ഉറപ്പു തരുന്നു.
എന്റെ ഒരു വാക്കു കൊണ്ട് ഈ അനന്തപ്രപഞ്ചം സുന്ദരമാവുമെങ്കില് ആ വാക്കിനു വേണ്ടി ഞാന്‍ നിരന്തരം പ്രാര്‍ഥിച്ചു കൊണ്ടിരിക്കും.ആരോടും....
---------------------------------
-ശ്രീകുമാര്‍ കരിയാട്
പർവതങ്ങൾക്കു ചുവട്ടിൽ നിന്ന് ഒരു കവി
-
🌥️
പർവ്വതങ്ങൾ സംസാരിക്കാറുണ്ട്,
നിസ്സാരമായ മനുഷ്യ ജീവിതത്തെക്കുറിച്ചല്ല. പ്രപഞ്ചത്തെക്കുറിച്ച് ഗഹനമായി
ചിന്തിക്കുന്നുമുണ്ട്. ആകാശക്കടലിൽ അലഞ്ഞു നടക...
3 months ago
4 comments:
മേഘത്തെ കുറിച്ച് പഠിക്കാന്‍ ഓടി വന്നതാ..എന്നിട്ടിപ്പോ....:)
oru kilo idiyum minnalum pothinju ketti edutholoo malayaali suhruthe...
kavithakkumaathram saadyamaaythundu athu cheyyaan ningal baadyasthanaanu ningal.
dhairyamaayi munnottu poovuka
Some interest is generated as the theme is laid out so nicely. Will catch the book
Post a Comment