നിന്റെ മുഖത്ത്
ഒരു മൊന്ത നിറയെ
ചിരിപ്പായസം .
ഞാനൊരു
കല്ലെറിഞ്ഞു
മൊന്ത മറിഞ്ഞു .
നിന്റെ കരച്ചിലൊരു
കാടന്‍ പൂച്ചയെപ്പോലെയതു
നക്കിനക്കിക്കുടിച്ചു തീര്‍ക്കുമ്പൊ-
ളത്ഭുതം !
എന്റെ മുഖത്ത്
ഒരു മൊന്ത
നിറഞ്ഞുനിറഞ്ഞുവരുന്നു
പഴുത്താൽ !
-
വാവലിനും
കിളികൾക്കും
അണ്ണാറക്കൊട്ടനുപോലും
വേണ്ടെന്ന് .
പടലയിരിഞ്ഞു
പടിക്കൽ കാക്കുക .
കുസൃതികൾ കൈവീശുന്ന
വേഗവണ്ടികൾ
ഒന്നൊന്നായി
പറന്നുമായുന്ന...
4 days ago

4 comments:
paavam krooran ...
ഹോ,ചിരിപ്പായസം എന്ത് രസമുള്ള സാധനമാണത്!
മൊന്തയും മോന്തയും ... ചിന്തയിലെ ചിരിചന്തം...
ശ്ശെടാ.😀
Post a Comment