Sunday, October 28, 2007

സമ്മേളനം

കസേരകള്‍
ഇടയ്ക്കൊഴിഞ്ഞു ഇടയ്ക്കു നിറഞ്ഞു
ചഷകങ്ങളെപ്പോലെ.

ചഷകങ്ങളാവട്ടെ
സ്വത്വം കൈവിട്ടില്ല
കസേരകളാകാന്‍ തുനിഞ്ഞില്ല
ഇടയ്ക്കു നിറഞ്ഞു ഇടയ്ക്കൊഴിഞ്ഞു
ചഷകങ്ങളെപ്പോലെ.

സമ്മേളനത്തിന്‌
ഇവ രണ്ടും ആവശ്യമായിരുന്നു

കസേരകളൂം ചഷകങ്ങളൂം.

8 comments:

കുഞ്ഞന്‍ said...

പണക്കൊഴുപ്പില്ലെങ്കില്‍ എന്തു കസേര എന്തു ചഷകം...?

ഭൂമിപുത്രി said...

ചഷകത്തിനുറപ്പിക്കാവുന്ന ഒന്നുമുണ്ടല്ലോ-
ഒരിക്കലും കാലിക്കസേരപോലെയാകില്ല!

സജീവ് കടവനാട് said...

സമ്മേളനത്തിന്‌
ഇവ രണ്ടും ആവശ്യമായിരുന്നു!
ഇവ രണ്ടും മാത്രം...

ടി.പി.വിനോദ് said...

അതെ, അച്ചുകളിലും അച്ചുകളുടെ പാരഡികളിലും നമ്മള്‍ നമ്മളെ ഉരുക്കിയൊഴിച്ചുകൊണ്ടിരിക്കുന്നതിനാല്‍..

സുരേഷ് ഐക്കര said...

കവിത വായിച്ചു,ശ്രീകുമാര്‍.തരക്കേടില്ല.

ശ്രീകുമാര്‍ കരിയാട്‌ said...

tharakkedulla lokathil tharakkedillaatha kavitha ezhuthiyallo !
haaaahha ha ha ! ! !

ജ്യോതീബായ് പരിയാടത്ത്/JYOTHIBAI PARIYADATH said...
This comment has been removed by a blog administrator.
ശ്രീകുമാര്‍ കരിയാട്‌ said...
This comment has been removed by the author.