Friday, November 23, 2007

കേക


കേകയില്‍

‍സമുദ്രം വര്‍ണ്ണിച്ചതിന്‌

അവനുകിട്ടി

കടുത്ത ശിക്ഷ.

തുറുങ്കില്‍ക്കിടന്ന്

അവന്‍ മയിലായ്‌

ചുവടുവെച്ച്‌

മരിച്ചുപോയി


മൂന്ന്‌ രണ്ട്‌ രണ്ട്‌
മൂന്ന്‌ രണ്ട്‌ രണ്ട്‌
ഈ ക്രമത്തില്‍
തിര രചിച്ച്‌
അതേ സമുദ്രം
അവനെ വര്‍ണ്ണിച്ചു
അനന്തമായി

5 comments:

ഹാരിസ് said...

വായിക്കുന്നുണ്ട്.

പ്രയാസി said...

"കേക" നമ്മുടെ ആ പഴയ കേക തന്നെയാണൊ!?

വേണാടന്‍ said...

കേക ഇതാണോ കേക...
ഒന്നു പോടാപ്പ..
വായിക്ക്..പോയി
വായിക്ക്...എടുത്ത് വായിക്ക്
ഭാഷാപോഷിണിയിലെ
സെപ്തംബര്‍ ലക്കത്തില്‍..
കേകയുണ്ട് അതിലുണ്ട് കേക
സച്ചിദാനന്ദന്റെ തര്‍ജമ.
അതാണു കേക..കേക ..
അതിലാണു കേക..കേക
ശരിയായ കേക...

(കേക=ഉത്തരാധുനിക വട്ട്)

ശ്രീകുമാര്‍ കരിയാട്‌ said...

venaada vela manassil vekkooooo

ശിലയാം അഹല്യ said...

കേക നന്നായി