ഒരേ മുഖച്ഛായ.
ഒരു കടലിന്റെ
ഒരേ തീരത്തൊറ്റക്കൊരേയിരിപ്പാണ്
ഇരുവരെങ്കിലും.
തിരയനേകമായ്പ്പെരുകിയെങ്കിലും
പകലും സന്ധ്യയും പലതരം രാവും പഴയകാലവും
പുതുതും ഭാവിയു-
മുരുകിയാഴങ്ങളിളകിയെങ്കിലും
ഒരേ മുഖച്ഛായ.
ഇരു പ്രതിബിംബം
ചിതറിപ്പൊന്തുമ്പോളൊരേ മുഖച്ഛായ
ഇവരാരാണെന്നു പറയുവാനുള്ള-
തറിവിലുമില്ല ഒഴിവിലുമില്ല.
ഒരേപ്രണയത്തിന്നിരട്ടപ്പേറെന്നോ
ഒരേ ഗാനത്തിന്റെയിടയ്ക്കക്കൊട്ടെന്നോ
ഒരേ സര്‍പ്പത്തിന്റെ പിളര്‍ന്ന നാവെന്നോ
പറയുവാനാര്ക്കുമുറപ്പെടുന്നില്ല.
ഒരേയിരിപ്പാണ്
ഇരുവരെങ്കിലും
ഒരേ മുഖച്ഛായ
ഒരു കടലിന്റെ ഇരുട്ടുകോട്ടയില്
ഒരു കടലിന്റെ വെളിച്ചത്തീക്കാട്ടില്
ഒരു കടലിന്റെ മുഴുഘടികാര-
പ്പകര്ച്ചക്കഴ്ച്ചയില്
ഒരേ മുഖച്ഛായ.
അടിമുതല്‍ താടി വരെ
വിരുദ്ധമാമുടലിലൂടോര്മ്മ-
യിരുധ്രുവങ്ങളായ് -
പ്പതഞ്ഞു പോകിലും
ഒരാള്‍ ചിതക്കുള്ളില്ക്കിടക്ക നീര്ക്കിലും
ഒരാള്‍ തലക്കുള്ളില്‍ കലപ്പ കോര്‍ക്കിലും
ഒരേ മുഖച്ഛായ.
ഒരു കടലിലെ ഒരു മുഖച്ഛായ
ഇരുവരെങ്കിലും.
പർവതങ്ങൾക്കു ചുവട്ടിൽ നിന്ന് ഒരു കവി
-
🌥️
പർവ്വതങ്ങൾ സംസാരിക്കാറുണ്ട്,
നിസ്സാരമായ മനുഷ്യ ജീവിതത്തെക്കുറിച്ചല്ല. പ്രപഞ്ചത്തെക്കുറിച്ച് ഗഹനമായി
ചിന്തിക്കുന്നുമുണ്ട്. ആകാശക്കടലിൽ അലഞ്ഞു നടക...
3 months ago
5 comments:
At last.....:)
നന്നായി ... ആശംസകള്‍!!!!
നല്ല കവിത
ഈ ബ്ലോഗ് നേരത്തേ കാണാത്തതില്‍ വിഷമം തോന്നി....
പ്രിന്റ് മീഡിയയില്‍ താങ്കളുടെ കവിതകള്‍ വായിച്ചിട്ടുണ്ട്. ഇപ്പോള്‍ ഇവിടെ കാണാന്‍ സാധിച്ചതില്‍ വളരെ സന്തോഷം.
നല്ലത്:)
ബ്ലോഗ് കൊള്ളാം വളരെ നന്നായിരിക്കുന്നു.
---------------------------
http://www.jayakeralam.com കണ്ട്
താങ്കളുടെ അഭിപ്രായം അറിയിക്കുമല്ലോ.
Jayakeralam for Malayalam Stories and Poetry...
സ്നേഹപൂര്‍വ്വം
ജയകേരളം Editor
Post a Comment