
രാത്രി.
തൊട്ടടുത്ത് പകൽ നിൽപ്പുണ്ട്.
ഞാനും വീടും പുഴയും
ദു:ഖങ്ങളുമെല്ലാം
രാത്രിയിലാകുന്നു
പകലിൽ ഒരു പൂ മാത്രം.
വിടർന്ന്
പ്രണയിച്ച്
കൊഴിയുന്ന
അതിന്റെ ഗന്ധവും.
കടൽ.
അതിനപ്പുറത്താണ് രാത്രി
അവിടെയാണ്
ഞാൻ വീട് പുഴ എല്ലാം
പകൽ തൊട്ടടുത്ത്
അനങ്ങാതെ
നിൽപ്പുണ്ട്.
No comments:
Post a Comment