
എങ്ങും ഇരിക്കാന്‍ കഴിയാത്ത
ഒരവസ്ഥയുണ്ട് കാറ്റിന്
കിടക്കപ്പൊറുതിയിലും
അത് ഇണയെ
ഭീകരമായി
ചലിപ്പിച്ചുകൊണ്ടിരിക്കും.
സംയമനം ആര്‍ജിച്ച്
ഒന്നു നില്ക്കാന് ശ്രമിക്കുമ്പോഴാകും
ചില്ലകള്‍ ആടുക
പാട്ടുകളാല്‍ സ്വയം വരിഞ്ഞുകെട്ടി
നിശ്ചലതയെ ജന്മലക്ഷ്യമാക്കി
പറക്കുന്നവനെ
ആരു കേള്‍ക്കാനാണ് ?
അതുകൊണ്ട്
കുട്ടികളുടെ ജീവിതത്തിലേക്ക്
മാമ്പഴങ്ങള്‍ വീഴ്ത്തി
അത് ദു:ഖം മറക്കുന്നു.
5 comments:
മാമ്പഴങള് വീഴ്ത്തുന്ന ആ കാറ്റിന്
വല്ലാത്തൊരു ഗ്രഹാതുരത്വം …
നന്നായിരിക്കുന്നു
നന്നായിരിക്കുന്നു.
കമന്റ് മോഡറേഷന് ഒഴിവക്കുന്നത് നന്നായിരിക്കും.
:)
good work.
ശ്രീകുമാര്‍,
പോപ്പ് അപ്പ് വിന്‍ഡോയും വേഡ് വെരിഫിക്കേഷനുമൊന്നും മാറിയിട്ടില്ല സുഹൃത്തേ !!!
തൃശൂരില്‍ മെയ് 18 ന് രാവിലെ 10 മണിക്ക് നടത്തപ്പെടുന്ന ബ്ലോഗ് ശില്പ്പശ്ശാലക്ക് വരുമെന്ന് പ്രതീക്ഷിക്കട്ടെ.
കൂടുതല്‍ വിവരങ്ങള്‍ താഴെ കൊടുത്ത ലിങ്കില്‍ ഞെക്കിയാല്‍ തുറന്നുവരും.
തൃശൂര്‍ ബ്ലോഗ് അക്കാദമി മലയാളം ബ്ലോഗ് ശില്‍പ്പശാല ലിങ്ക്
ellaa windokalum thurannitt njaan ente nagnatha ithaa velippeduthunnu. ini aarkkum enne vimarshikkaam.
enikk chila kampyootter kidusamgal ariyaanju pattippoyathaa....
Post a Comment