
മുട്ട പൊരിച്ചുതരുമമ്മായി
വെള്ളയില്‍നിന്നും പിടഞ്ഞെണീറ്റ്
മഞ്ഞയിലുപ്പും കുരുമുളകും
ചെല്ലുമ്പോള്‍ വായെല്ലാം കപ്പലോടും
വിദ്യയിതെന്നു പഠിച്ചമ്മായീ?
മുട്ടത്തോടെങ്ങു കളഞ്ഞമ്മായീ?
മുട്ട പൊരിച്ചുകഴിഞ്ഞാലോട്ടു-
ചട്ടുകം തെയ്യച്ചുവടുവെക്കും
മഞ്ഞയും വെള്ളയും ചൂടും ചൂരും
വെള്ളിപ്പിഞ്ഞാണത്തില്‍ച്ചെന്നു ചാടും
സ്വപ്നത്തിലാരോ ഞെരടിച്ചോന്ന
പച്ചമുലകളിളക്കിക്കൊണ്ട്
അമ്മാവന്മാരുടെയായുര്‍രേഖ
ചെന്നുമിനുത്തൊരുടല്‍ വിയര്‍ത്ത്
പാഞ്ചാലിയമ്മായി വൃത്തശില്‍പ്പം
വാഴയിലയില്‍ പ്പകുത്തുവയ്ക്കും
കുട്ടികള്‍ ഞങ്ങള്‍ കൊതിപിടിച്ചാ-
മുട്ടേപ്പസാഹിത്യം തിന്നുതീര്‍ക്കും
ആശാനുമുള്ളുരും വള്ളത്തോളും
വേശയമ്മായി തന്‍ നാവിലാടും

മുട്ടകളെന്നും പൊരിയും വീട്ടില്‍
കുട്ടികളേയും പെറുമമ്മായി
വിദ്യയിതെന്നു പഠിച്ചമ്മായി?
പദ്യപ്രവീണയാമെന്നമ്മായി?
6 comments:
വായിക്കാതെ പോവുന്ന ഒരു നല്ല കവിതക്കായ്........എന്റെ ഒരു കുറിപ്പ്
thanks sageer........
പല ഓംലെറ്റുകളും അമ്മായിയുടെ അടുക്കളക്കോട്ടകളിൽ നിന്ന് കോഴിക്കുഞ്ഞുങ്ങളാവാനാകാത്ത സങ്കടത്തിൽ പൊരിഞ്ഞു കരയുന്നുമുണ്ട്.
LET THEM CRY OM !
THANKS VIKATASHIROMANY SUHRUHE....
വെറും മുട്ടയപ്പത്തിൽ ഒതുങ്ങുകയില്ലല്ലോ നമ്മുടെ വിശപ്പുകൾ ?
muttayappam thinnaanum manushyavamsathinu avakaashamund .
Post a Comment