അച്ഛന്റെ മുഖത്ത്
രണ്ടു തിമിരങ്ങളുണ്ടായിരുനു
ഇടതുകണ്ണിലും വലതുകണ്ണിലും
'ആത്മാവ് ദാ' എന്ന്
അച്ഛൻ വലതുകൈ ചൂണ്ടിക്കാണിക്കുന്നു
ആർക്കും ഒന്നും മനസ്സിലായില്ല
പടവുകളിലൂടെ അച്ഛൻ
എങ്ങോട്ടോ കയറിപ്പോകുന്ന മട്ടുണ്ടായിരുന്നു.
ആരെയോ തൊട്ട ആനന്ദം
കുളിരനുഭവപ്പെട്ടവന്റെ നില.
'മക്കളെ വരിക ' എന്ന് പതറിയ പറച്ചിൽ.
പിറുപിറുപ്പുകളുടെ മുഖത്തേക്ക്
അമ്മ പുച്ഛത്തോടെ നോക്കുന്നു
ചേച്ചി മുല കുലുക്കി ചിരിച്ചു രസിക്കുന്നു
ചേട്ടന് വലിയ ഗൗരവങ്ങൾ വീണ്ടും കടന്നുവരുന്നു.
എറ്റവും
ഇളയവനായ ഞാൻ
അച്ഛന്റെ പടവുകൾ കണ്ടു.
രണ്ടു തിമിരങ്ങൾ ചേരുന്നിടത്ത്
അച്ഛനെക്കാത്ത് ഒരാൾ
അവിടെ നിൽക്കുന്നു.
1 comment:
🙂
Post a Comment