Sunday, March 09, 2008

ദേശീയത അഥവാ ദേശീയത

കുറവിലങ്ങാട്ടു പിറന്നവന്റെ
കരച്ചിലും
ഹിമാലയത്തില്‍ത്തട്ടി.

മൂത്രവും മലവും
മൂന്നുകടലുകളില്‍ ചേര്‍ന്നു.

വളര്‍ന്ന് വടക്കോട്ടുപോയി
സ്വറ്ററിട്ട്‌ തിരിച്ചുവന്നു.

പിന്നീട്‌
ആരുമരിക്കാന്‍ കിടന്നാലും
പുണ്യജലമെന്നുപറയപ്പെടുന്ന
ഒരു ദ്രവം
നാവില്‍ ഇറ്റിച്ചിരിക്കും കക്ഷി.

മടക്കയാത്രയില്‍
കൊല്‍ക്കത്തയില്‍വച്ച്‌
കുതിരവണ്ടിക്കടിപ്പെട്ടു.

ഭസ്മരൂപിയായി
വീട്ടില്‍വന്ന്
അമ്മയുടെ കണ്ണീരുകാണാന്‍
മറന്നില്ല.

ചെറിയ ജീവിതത്തിനിടയിലും
നടന്നുനടന്ന്
അവന്റെ കാല്‍പ്പാടുകള്‍
ഒരിന്ത്യാചിത്രം
ഏതാണ്ടു പൂര്‍ത്തിയാക്കിയിട്ടുള്ളതായി
റിപ്പോര്‍ട്ടുണ്ട്‌

കമ്യൂണിസ്റ്റുമായിരുന്നു.

8 comments:

പാമരന്‍ said...

വളരെ ഇഷ്ടമായി..

Anonymous said...

This comment has been removed because it linked to malicious content. Learn more.

Anonymous said...

See here or here

Sapna Anu B.George said...

ഭസ്മരൂപിയായി
വീട്ടില്‍വന്ന്
അമ്മയുടെ കണ്ണീരുകാണാന്‍
മറന്നില്ല.

വരികളില്‍ മനസ്സിന്റെ പിടച്ചിലാണോ , നൈരാശ്യം ആണോ? എന്തായാലും.............

പതിഞ്ഞു എന്റെ മനസ്സില്‍,
നിന്റെ വരികള്‍ ഒരു ഗല്‍ഗദമായി

Sapna Anu B.George said...

ഭസ്മരൂപിയായി
വീട്ടില്‍വന്ന്
അമ്മയുടെ കണ്ണീരുകാണാന്‍
മറന്നില്ല.

വരികളില്‍ മനസ്സിന്റെ പിടച്ചിലാണോ , നൈരാശ്യം ആണോ? എന്തായാലും.............

പതിഞ്ഞു എന്റെ മനസ്സില്‍,
നിന്റെ വരികള്‍ ഒരു ഗല്‍ഗദമായി

പ്രിയ ഉണ്ണികൃഷ്ണന്‍ said...

പിന്നീട്‌
ആരുമരിക്കാന്‍ കിടന്നാലും
പുണ്യജലമെന്നുപറയപ്പെടുന്ന
ഒരു ദ്രവം
നാവില്‍ ഇറ്റിച്ചിരിക്കും കക്ഷി.

wow!

ശ്രീകുമാര്‍ കരിയാട്‌ said...

antha WOW inu
intha WOWW !

Pramod.KM said...

കമ്യൂണിസ്റ്റ് എന്നത് പുള്ളിയുടെ പേരായിരിക്കും അല്ലേ:)