Saturday, June 23, 2007

വഴി

ദു:ഖത്തെ
സുഖമാക്കാന്‍
ഒറ്റ വഴിയുണ്ട്‌.

ബോര്‍ഡില്‍ ദു:ഖം എന്നെഴുതുക
മായ്ക്കുക
അവിടെ സുഖം എന്നെഴുതുക.

താമസിയാതെ
കൂട്ട മണിയടിക്കും
കുട്ടികള്‍
സ്ലേറ്റും പുസ്തകവുമെടൂത്ത്‌
ഓടിമറയും.

സൂര്യാസ്തമനം കഴിയും
ഉദയം വരും
കൂട്ടമണിയടിക്കും

കുട്ടികള്‍നടന്നു കയറും

അപ്പോള്‍ സുഖത്തെ
ദു:ഖമാക്കാന്‍
ഒറ്റ വഴിയുണ്ട്‌.

ബോര്‍ഡില്‍ദു:ഖം എന്നെഴുതുക.

2 comments:

Anonymous said...

എങ്കിലെല്ലാമെന്തെളുപ്പം.... !

Anonymous said...

Wow