ദു:ഖത്തെ
സുഖമാക്കാന്‍
ഒറ്റ വഴിയുണ്ട്.
ബോര്‍ഡില്‍ ദു:ഖം എന്നെഴുതുക
മായ്ക്കുക
അവിടെ സുഖം എന്നെഴുതുക.
താമസിയാതെ
കൂട്ട മണിയടിക്കും
കുട്ടികള്‍
സ്ലേറ്റും പുസ്തകവുമെടൂത്ത്
ഓടിമറയും.
സൂര്യാസ്തമനം കഴിയും
ഉദയം വരും
കൂട്ടമണിയടിക്കും
കുട്ടികള്നടന്നു കയറും
അപ്പോള്‍ സുഖത്തെ
ദു:ഖമാക്കാന്
ഒറ്റ വഴിയുണ്ട്.
ബോര്ഡില്ദു:ഖം എന്നെഴുതുക.
പഴുത്താൽ !
-
വാവലിനും
കിളികൾക്കും
അണ്ണാറക്കൊട്ടനുപോലും
വേണ്ടെന്ന് .
പടലയിരിഞ്ഞു
പടിക്കൽ കാക്കുക .
കുസൃതികൾ കൈവീശുന്ന
വേഗവണ്ടികൾ
ഒന്നൊന്നായി
പറന്നുമായുന്ന...
3 weeks ago

2 comments:
എങ്കിലെല്ലാമെന്തെളുപ്പം.... !
Wow
Post a Comment