Thursday, June 05, 2008

ഭൂകമ്പരാമായണംചരിത്രം അവസാനിച്ചു
കാലം സ്ഥലം വിട്ടു.

കഴുത്തിനു കീഴ്ഭാഗം എവിടെയാണ്‌?
തലയ്ക്കുമുകളിൽ ആകാശമാണ്‌
ഹെലികോപ്റ്റർ പോയി

അലമുറ തീർന്നത്‌ മൂന്നുനാൾ മുമ്പാകാം

ആംബുലൻസുകളും
പട്ടാളവും
ക്രെയിനുകളും
ഒഴുകിവന്നത്‌
ഡെറ്റോളിന്റെ ഭരണത്തിൽ
മുങ്ങിപ്പോയി
കണ്ണുനീർ ഭീകരമായി
ഒറ്റപ്പെട്ടു

അതിനൊക്കെ വളരെ മുമ്പാണ്‌
നീതുവിന്‌ കണക്ക്‌ പറഞ്ഞു കൊടുത്തത്‌
സീരിയൽ മാറ്റി ഡിസ്കവറിചാനൽ വെയ്ക്കാൻ
സപൻ
വാശിപിടിക്കുന്നുണ്ടായിരുന്നു
അടുക്കളയിൽ സീത
കാര്യമായതെന്തോ
ഉണ്ടാക്കിയിരുന്നിരിക്കും

മുന്നറിയിപ്പില്ലാതെ
നാലിടത്തുനിന്നും
ചുമരുകൾ ചാടിവന്നു
ഹോളി നേരത്തെ എത്തിയോ?
ഇത്രയെങ്കിലും ഓർമ്മ നല്ലത്‌
വായിൽ ഒരിഷ്ടിക പാർപ്പിടമുറപ്പിച്ചുകഴിഞ്ഞു!

ഒരു പട്ടി അതാ പോകുന്നു
അതുകൊണ്ട്‌
ഇപ്പോൾ എല്ലാവരും അടിയിലുണ്ടാകുമെന്ന്‌ കരുതാം.

ജീവനുണ്ട്‌ എന്ന സങ്കൽപ്പം തന്നെ
എത്ര ഉദാത്തം!

എന്റെ പേർ ഞാൻതന്നെ ഊഹിച്ചെടുക്കട്ടെ

13 comments:

mukthaRionism said...

കവിത
നല്ല വരികള്‍..
നല്ല
എഴുത്ത്
പറയാതെ പറയുന്ന വാക്കുകള്‍..ഭാവുകങ്ങള്‍..

ഹംസ said...

ഈ കവിതയിലെ ചിലവരികള്‍ ശ്രേയയുടെ ബ്ലോഗില്‍ കണ്ടു. കമാന്‍റ് ഫോളോ ചെയ്തതുകൊണ്ട് ഇവിടെ എത്തി ഒറിജിനല്‍ ഇവിടന്നു വായിച്ചു. നല്ല കവിത ആശംസകള്‍ :)

ശ്രദ്ധേയന്‍ | shradheyan said...

ശ്രീകുമാര്‍ജീ, എങ്കിലും ഈ 'ശ്രിയ' ചങ്കൂറ്റമുള്ള 'ഒരാണ്‍കുട്ടി' ആണ്. എത്ര ഭംഗിയായാണ് താങ്കളുടെ കവിത 'അവള്‍' എഡിറ്റു ചെയ്തത്.

( O M R ) said...

പറഞ്ഞു കേട്ടിട്ടുണ്ട്, ഓണ്‍ലൈന്‍ മോഷണത്തെപ്പറ്റി. ഇപ്പോള്‍ നേരില്‍ കാണാനായി.
ഹമ്മോ, ഇനി എന്റെ തലയും ഇവന്മാര്‍ അടിച്ചു മാറ്റുമോ!
അഭിനന്ദനങ്ങള്‍.

Sapna Anu B.George said...

സുന്ദരമയ വരികള്‍........ഏറ്റവും നല്ലത്,
"ചരിത്രം അവസാനിച്ചു കാലം സ്ഥലം വിട്ടു."

Mohamed Salahudheen said...

മനോഹരം

ബഷീർ said...

നന്നായിയിരിക്കുന്നു

A. C. Sreehari said...

HIStory repeats:
1st as 'tragedy'
2nd as coppyadi!

ബഷീർ said...

@ OMR

അടിച്ചു മാറ്റട്ടെ. കൊണ്ടു പോയി പൊളിച്ച് നോക്കുമ്പോൾ അവർ ചമ്മിക്കോളും :) (ഞാൻ ലീവിലാ രണ്ടാഴ്ച )

മനോഹര്‍ മാണിക്കത്ത് said...

നന്നായി ഈ എഴുത്ത്
ഇനിയും ഈ വഴിയെ വരാട്ടോ...

ശാന്ത കാവുമ്പായി said...

എനിക്കും കിട്ടി ശ്രേയയുടെ ലിങ്ക് മെയിലില്‍ ‍.

Unknown said...

good lines..

സാക്ഷ said...

മൂര്‍ച്ചയുള്ള വിരലും വാക്കും, ഭാവുകങ്ങള്‍