ഞാന്‍ നിന്നോട് വസ്തുക്കളെപ്പറ്റി പറയുകയാണ്.
കല്ല് കസേര തീപ്പെട്ടി ഫ്രിഡ്ജ് കന്മദം
പുസ്തകം വിളക്ക് ചുറ്റിക കപ്പ് തോര്‍ത്ത്
കമ്പി ടെലിവിഷന്‍ ചിലമ്പ് ടോര്‍ച്ച് ചട്ടുകം
സൂചി ജാലകം തപാല്‍പ്പെട്ടി ഭരണി സോപ്പ്
വില്ല് പിഞ്ഞാണം ലോട്ട കണ്ണട വീണ
............................................
ജീവിതം മുഴുവനും വസ്തുക്കളെപ്പറ്റി പറഞ്ഞിട്ടും തീരുന്നില്ല.
അവ അതാതിടങ്ങളില്‍ത്തന്നെ തുടരുന്നു.
ആരുമൊന്നും എടുത്തുമാറ്റിയിട്ടില്ല.
എല്ലാം പുറത്ത്.
അടുത്തും ദൂരത്തും .
വളവു തിരിയുമ്പൊഴും ആഴത്തിലേക്കു പോകുമ്പോഴും
നടന്നിട്ടും പറന്നിട്ടും, അവസാനിക്കാത്തവസ്തുക്കള്‍
ഞാന്‍ നിനക്കുവേണ്ടി എല്ലം ഒരു ചിമിഴിലടക്കിപ്പറയാന്‍
ശ്രമിച്ചു പാളി.
പുതിയവ തുറിച്ചുവരുന്നതുകണ്ട് നിന്റെ പരിഹാസം.
എനിക്ക് ശ്വാസം കിട്ടാതായപ്പോള്‍
നീ പറഞ്ഞുതുടങ്ങി.
ക്ലോക്ക് കണ്‍മഷി അഗസ്ത്യരസായനം കയര്‍
പൂണുനൂല്‍ ഫ്ലോപ്പി കിടയ്ക്ക പറ
സോഡാമേക്കര്‍ തലയോട് അഞ്ജനം ചൂരല്‍വടി
തോക്ക് പേഴ്സ് തൊട്ടി ടെലസ്കോപ്പ്
നിന്റെ നാവും നിലയ്ക്കുന്നില്ല
എന്റെ നാവും നിലയ്ക്കുന്നില്ല
ദൈവത്തിന്റെ സ്മരണപോലെ
വസ്തുക്കള്‍ എങ്ങും
വ്യാപിച്ചുകിടക്കുന്നു.
വസ്തു പ്രളയം.
പ്രളയവസ്തു.
അവസാനമായി ഒന്നുചുംബിച്ച്
നാമത് ആഘോഷിച്ചു
3 comments:
http://mafiaxxx.987mb.com/forum/index.php?
നല്ല ഇഷ്ട്ടമായി
വാസ്തുശാസ്ത്രത്തെ അത്ര കണ്ടങ്ങ് തള്ളണ്ട.....വല്യ വല്യ ഇഞ്ചിനീരുകളൊന്നും ഇല്ലാത്ത കാലത്തും കൂറ്റന്‍ കെട്ടിടങ്ങളും ഒക്കെ ഉണ്ടാക്കിയിരുന്നു. പഴയ ശാസ്ത്രത്തിനിന്നും അടിസ്ഥാന തത്വങ്ങള്‍ ഉണ്ട്.
Post a Comment