അയല്‍വാസി ഒടിവെച്ചു.
അവന്‍ പാഞ്ഞു ഗള്‍ഫിലേക്ക്.
ഒടിയുടെ പാണ്ടുകള്‍
മണലില്‍ ഉരച്ചു കഴുകുമ്പോള്‍
ഒരു കൂറ്റന്‍ അറബിയെക്കണ്ടു.
അവിടെ ഈന്തപ്പനത്തോട്ടത്തില്‍ കാവല്‍ക്കാരനായി.
എന്നും രാവില്‍ ജിന്നുകളെ ഓടിച്ചു
ഒരുപാടു ചന്ദ്രനെക്കണ്ടു.
തിരിച്ചുപോരുമ്പോള്‍ കീശയില്‍
ഒരു ഭൂഖണ്ഡം നിറയെ ദിനാര്‍ ഉണ്ടായിരുന്നു.
മുടിയാകെ നരച്ചിരുന്നു
സ്വര്‍ണ്ണപ്പല്‍ വന്നിരുന്നു.
നെടുമ്പാശ്ശേരിയില്‍ ഇറങ്ങി.
അത്ഭുതപ്പട്ടി
അതിശയപ്പൂച്ച
മൂത്തമകള്‍ സുപ്രിയ
ഇവര്‍ക്കിടയില്‍
പൂര്‍വാധികം വ്യക്തതയോടെ
കാത്തുനിന്നു അയല്‍വാസി.
വ്യംഗ്യമായിഒരു കത്തി
നിവര്‍ന്നതുപോലെ തോന്നി.
സംശയിച്ചില്ല
പണ്ടുവച്ചുമറന്ന ഉമ്മകള്‍
സുപ്രിയയില്‍നിന്ന്
ഝടിതി
തിരിച്ചുവാങ്ങിച്ചു.
നിലത്തുവീണ്
നീണ്ടുനീണ്ട്
നമസ്കരിച്ച്
നിസ്കരിച്ചും
അയല്‍വാസി
ഇഴഞ്ഞുപോയി .
ഒഴിഞ്ഞുപോയി.
5 comments:
കവിത കലക്കി...:)
കവിതയിലും ഒരു ഒടിവിദ്യ അനുഭവിക്കാനായി.
ഒടി ഓടിപ്പോയീെ ന്നാണോ കര്‌ത്യേ????? ന്ന തെറ്റീട്ടോ അപ്പൂട്ടന്നായരേ....
ഓടി:)
sreekumaar chettaaa...
kavitha ushaar.
veendum kaanaam.
ഒരുപാടു ചന്ദ്രനെക്കണ്ടു.
തിരിച്ചുപോരുമ്പോള്‍ കീശയില്‍
ഒരു ഭൂഖണ്ഡം നിറയെ ദിനാര്‍ ഉണ്ടായിരുന്നു.
മുടിയാകെ നരച്ചിരുന്നു....
ഒടിമറിഞ്ഞ് തിരിച്ചെത്തുമ്പോള്‍ ജീവിതം മറിയാനില്ലാതെ ബാക്കിയാവുന്നു, sree..sir nannaayirikkunnu bhaavukangalode..KC.
Post a Comment