ഗാന്ധി
പ്രമേയമാകുന്നൊരു രാത്രിയില്‍
ശാന്തനൊരാള്‍
മദ്യവൃക്ഷം സ്മരിച്ചു
ഭൂമിയില്‍ നീണ്ടുനിവര്‍ന്നു നില്ക്കും ദൂരം
സൂര്യശില്പങ്ങള് പിറന്ന മിനാരം
ഓര്‍മ്മയിലെ മയില്തുള്ളുമിലക്കൂട്ടം
ഓടിയെത്തുന്ന നിറങ്ങളിലെ
ദൈവം.
ശാന്തനയാള് വീണ്ടും
മദ്യവൃക്ഷം സ്മരിച്ചു.
ഒറ്റക്കുനിന്നു നിറഞ്ഞ മനസ്സ്
അതില്‍-
നിന്നിറ്റിറ്റു വീണതതുല്യ തേജസ്സ്
സത്യം വെളിച്ചപ്പെ ടുംവരെ മേധയില്‍
വെട്ടിത്തിളച്ചുപതഞ്ഞുയരും
നൊസ്സ് .
ഒക്കെ-
യൊരിക്ക-
ലൊരേടത്തു
ചേര്‍ന്നതീ-
യുള്ക്കടല്വക്കിലെ
സ്വപ്നത്തിലാണെന്നു
പച്ചവരകളുയിര്ത്തുരിയാടുന്നു
ഗാന്ധി
പ്രമേയമാകുന്നൊരാരാത്രിയില്
ശാന്തനൊരാള്‍
മദ്യവൃക്ഷം സ്മരിച്ചു
പഴുത്താൽ !
-
വാവലിനും
കിളികൾക്കും
അണ്ണാറക്കൊട്ടനുപോലും
വേണ്ടെന്ന് .
പടലയിരിഞ്ഞു
പടിക്കൽ കാക്കുക .
കുസൃതികൾ കൈവീശുന്ന
വേഗവണ്ടികൾ
ഒന്നൊന്നായി
പറന്നുമായുന്ന...
1 month ago

2 comments:
തീക്ഷണമായ വരികള്‍........
നൊസ്സ് നമ്മളോട് നേരത്തെ നിരസിക്കാന്‍ പറയാതിരുന്നെങ്കില്‍...
കവിത ഇഷ്ടമായി...:)
Post a Comment