എന്റെ നാട്ടിലെ
കുറുപ്പുമാഷടെ വയല്
വിളഞ്ഞപ്പോള് ഒരിക്കല് ചിരിച്ചു.
സൂര്യന് പൊട്ടി വിരിഞ്ഞു ഗായത്രികള്
യൂണിഫോമുകള്
വരവായി തത്തകള്
യോഗാത്മകതയില് അവ
വായുവില് നിന്നു
കതിരുകള് കൊത്തി
മണി എണ്ണി
ഗുണം കൊറിച്ചു
വീണയും പഠിച്ചു
ഗുരുദക്ഷിണയായി
പച്ച എന്ന് ആകാശത്തെഴുതി
ഫോട്ടോയ്ക്ക് പോസ് കാണിച്ച് പറന്നു
'ഹരിതത്തെ ഹരിതം ഹരിച്ചു തീര്ന്നപ്പോള് പൂജ്യം'
കുറുപ്പുമാഷ് പറഞ്ഞു .
വലിയൊരു ചന്ദ്രനെ വരച്ചുവെച്ചിരുന്നു
തത്തകള്.
രണ്ട് ബർണ്ണറുകൾ
-
[image: ❤️][image: ❤️]
സ്റ്റൗവിൻ്റെ രണ്ട് ബർണ്ണറുകൾ
നിൻ്റെ മുലക്കണ്ണുകളാവുന്ന
ഒരു കവിത
ഏറെക്കാലമായി
അടുക്കളയിൽ
ചുറ്റിത്തിരിയുന്നു
അതിൽ തൊടാൻ
നോക്ക...
5 weeks ago
4 comments:
ഹരിച്ചു തീര്ത്ത വയലുകളുടെ വിദ്യാലയത്തില്നിന്നും തത്തകള് ഇനി എന്തു പഠിക്കാന്!
ഇഷ്ടമായി.
ഈ ഉസ്കൂള് കൊള്ളാട്ടോ കരിയാടേ..
ഈ ഒലക്കേലെ കമന്റ് മോഡറേഷന് ഇല്ലാരുന്നെങ്കില്
നാല് തെറി എഴുതാരുന്നു.തരിച്ചിട്ടു വയ്യ...:)
കറുപ്പു മാഷ്ക്ക് അപ്പോള് രണ്ടു ജോലി സ്കൂളില് കൃഷിയും വയലില് അധ്യാപനവും. സ്കൂളില് നിന്ന് മാഷ് കൊയ്തിരിക്കും വിളവ്.. അതുകൊണ്ടാണ് വയലില് നിന്ന് ചന്ദ്രനെ കാണാന് പറ്റിയത്..
കുറുപ്പുമാഷിന് അപ്പോള് രണ്ടു പണി. സ്കൂളിലു കൃഷിയും വയലില് അദ്ധ്യാപനവും. മാഷ്ക്ക്ക്ക് സ്കൂളിലെ കൃഷിയ്ക്ക് നല്ല വിളവു കിട്ടുന്നുണ്ടാവണം അതാണ് വയലില് മാനത്തു നോക്കി നിന്ന് ചന്ദ്രനെക്കണ്ട് ഹാ എന്നു പറയാന് പറ്റുന്നത്...!
Post a Comment