എത്രയോപേരെന്നറിയില്ല
പത്തായിരമല്ല ലക്ഷമല്ല
പക്ഷികളല്ല മൃഗങ്ങളല്ല
പക്ഷെ ചിറകടിയില്ലാതില്ല
ഗര്ജനമെങ്ങോ മുഴങ്ങാതില്ല
ആകാശം കാട് കടലുമല്ല
കാഴ്ചയില്‍ നക്ഷത്രമല്ലാതില്ല
ചന്ദനം തമ്പകം പൂക്കാതില്ല
പൊന്‍തിര ചെമ്മേ കിലുങ്ങാതില്ല
എങ്ങുനിന്നാണീ വരവതെന്നോ
എങ്ങോട്ടുപോയിപ്പുലരുമെന്നോ
എന്തുകൊണ്ടിങ്ങനെയിത്രയാള്ക്കാ-
രുന്തുതള്ളില്ലാതൊരുമിച്ചെന്നോ-
യെന്തല്ല ചോദ്യങ്ങള്‍!
ഉത്തരവുമന്തമില്ലാതെ!
കുഴഞ്ഞു പാത.
പത്തായിരമല്ല ലക്ഷമല്ല
പക്ഷികളല്ല മൃഗങ്ങളല്ല
പക്ഷെ ചിറകടിയില്ലാതില്ല
ഗര്ജനമെങ്ങോ മുഴങ്ങാതില്ല
ആകാശം കാട് കടലുമല്ല
കാഴ്ചയില്‍ നക്ഷത്രമല്ലാതില്ല
ചന്ദനം തമ്പകം പൂക്കാതില്ല
പൊന്‍തിര ചെമ്മേ കിലുങ്ങാതില്ല
എങ്ങുനിന്നാണീ വരവതെന്നോ
എങ്ങോട്ടുപോയിപ്പുലരുമെന്നോ
എന്തുകൊണ്ടിങ്ങനെയിത്രയാള്ക്കാ-
രുന്തുതള്ളില്ലാതൊരുമിച്ചെന്നോ-
യെന്തല്ല ചോദ്യങ്ങള്‍!
ഉത്തരവുമന്തമില്ലാതെ!
കുഴഞ്ഞു പാത.
2 comments:
കവിതകള്‍ എന്തുകൊണ്ട് ശ്രദ്ധിക്കപ്പെടുന്നില്ല. ഒരു തുറന്ന ചര്‍ച്ചക്ക് സമയമായിരിക്കുന്നു.
good poem....
Post a Comment