Tuesday, November 13, 2007

മന്നത്തെ കാവടി

മന്നത്തെ കാവടിക്ക്‌ ഞാന്‍ പോയിട്ടില്ല.

മുരുകന്റെ മയിലുകള്‍ നിറയുന്നത്‌
സങ്കല്‍പ്പിക്കുകയാണ്‌

തുള്ളുന്നവര്‍ നാവില്‍ വേലടിക്കുമോ?
എല്ലാവര്‍ക്കും ഇഷ്ടംപോലെ പഞ്ചാമൃതം കിട്ടുമോ?
'ഹരഹരോഹര' എന്നാകുമോ ആവേശം?
കൊടകരഷഷ്ഠിയെ വെട്ടുമോ മന്നത്തെക്കാവടി?

മന്നത്തെ കാവടിക്ക്‌ ഞാന്‍ പോയിട്ടില്ല.

മന്നം വടക്കന്‍ പറവൂര്‍ മുനിസിപ്പാലിറ്റിയില്‍ത്തന്നെയാണോ?
മന്നത്തു പത്മനാഭന്‍ അവിടത്തുകാരനാണോ?

'മന്നമന്നം നിദ്രവന്നെന്‍' എന്ന പാട്ടിലെ
മന്നമാണോ ഈ മന്നം?

സംശയങ്ങള്‍കൊണ്ട്‌ മാനം കറുത്തപ്പോള്‍
മന്നത്തേക്കുള്ള വാഹനങ്ങള്‍ എത്തുന്നു.
അവ നൃത്തം ചെയ്യുന്നു.

മന്നത്തെക്കാവടിക്ക്‌ ഇത്തവണ ആരൊക്കെ പോകും?

4 comments:

പ്രിയ ഉണ്ണികൃഷ്ണന്‍ said...

ഹരഹരോഹര
:)

Kuzhur Wilson said...

എന്റെ പ്രിയ കവിതേ,
ആടിയാടി നീ വന്നല്ലോ ? ഇവിടെയും
ഇനി എവിടെയും പോകില്ല

jineshgmenon said...

innu kuzhoor shasstiyanuuu orikil...eee kavithakelkan shatiku njanu ,kuzhoorwilsonum ,sreekumarinte veetiyil poyirunuuu ...ithulum bagiyulla comment egane ee kavithakuuu nalkum

Rammohan Paliyath said...

മന്നത്തെപ്പറമ്പില് തുള്ളട പെലച്ചെട്ടി എന്നായിരുന്നു ഞങ്ങടെ സവര്‍ണ കുട്ടിക്കാല ചെണ്ടകൊട്ടുകളിത്താളം. മന്നത്തുകാരന്‍ ഒരു ആര്‍ടിഓ അയാള്‍ടെ പടിവരെ ബസ്സിട്ടു. മന്നം ആലുവ ഫാസ്റ്റ്. മന്നത്തെ ഒരു പൂയത്തിന് പോയിട്ടുണ്ട്. ചെരിപ്പ് പോയെന്ന് പ്രത്യേകം പറയണ്ടല്ലൊ. ആരോ വലിച്ചെറിഞ്ഞ സിഗററ്റ് കുറ്റി ചവിട്ടി കുണ്ടന്‍ കാല്‍പ്പാദം പൊള്ളിയത് പറയണം. പിന്നെ അമ്മേടൊപ്പം ഭാനുമതി ടീച്ചറിന്റെ വീട്ടില്‍പ്പോയപ്പോളും അത് മന്നത്തായിരുന്നു. ഒരു ക്ലാസ് മൂത്ത സിന്ധൂന്റെ കയ്യീന്ന് അഞ്ചാംക്ലാസിലെ ഗൈഡുകള്‍ വാങ്ങാന്‍. പിന്നെ കുറേക്കാലം കഴിഞ്ഞ് അമ്പലത്തിന്റെ പിറകിലെ ഒരു വാര്യര് ജ്യോത്സ്യനെ കാണാന്‍ പോയി. ഉണ്ണ്യാട്ടിലെ അമ്മായീടെ ചേച്ചീടെ ഭര്‍ത്താവ് പൊതുവാളിന്റെ വീട് മന്നത്താ. മന്നത്തമ്പലത്തിന്റെ പിറകീന്ന് വാണിയക്കാട് വഴി പെരുവാരത്തേയ്ക്ക് ഒരു ഷോര്‍ട്ട് കട്ടുണ്ട്.