വെള്ളത്തില്‍ എന്റെ പ്രതിബിംബം തെളിഞ്ഞു
പിന്നില്‍ ആലവട്ടം പോലെ ചുമര്ക്കണ്ണാടിയും
അതും ഞാനും വെള്ളത്തിലെ
കണ്ണാടിയില്‍ വന്നതും
വെള്ളത്തിലെ കണ്ണാടിയും ഞാനും
ചുമര്ക്കണ്ണാടിയില് ബിംബിച്ചതിന്റെ ഛായ
വീണ്ടും വെള്ളത്തില്‍ പ്രതിഫലിച്ചതും
ഞാന്‍ കണ്ടു കഴിഞ്ഞു.
വെള്ളത്തെ ഉപേക്ഷിച്ച്
ചുമര്ക്കണ്ണാടിയിലേക്ക് നോക്കിയതിനൊപ്പവും
ഞാനും പ്രതിബിംബവും
നേരത്തേ വര്‍ണ്ണിച്ച പടലയും
കൂടെത്തന്നെയുണ്ട്.
വെള്ളത്തില്‍ കല്ലിട്ടു
കണ്ണാടിയില്‍ തല തല്ലി
പ്രതിബിംബ സമ്മേളനം പിരിഞ്ഞുപോയി
തിരശ്ചീനമായ ജ്ഞാനത്തിന്
മുഖം നോക്കാത്ത സത്യസന്ധതയുണ്ടെന്ന്
പിറുപിറുത്ത്
ഇപ്പോള്‍ ഹൈവേയിലൂടെ
ലോകം മുഴുവന്‍
ഞാന്‍ ചുറ്റി നടക്കുകയാണ്.
കവിതേ.!
-
തള്ളുന്നു ചിലർ
തല്ലു കൊടുപ്പോർ
വാങ്ങി മടിക്കുത്തിൽ
സൂക്ഷിപ്പോർ
പള്ളു പറഞ്ഞു നടപ്പവർ
വെറുതെ തുള്ളിപ്പിച്ചും
തുള്ളിയുമങ്ങനെ
ചെണ്ടക്കാരും ശണ്ഠക്കാരും...
1 week ago
2 comments:
"അതും ഞാനും വെള്ളത്തിലെ
കണ്ണാടിയില്‍ വന്നതും
വെള്ളത്തിലെ കണ്ണാടിയും ഞാനും
ചുമര്ക്കണ്ണാടിയില് ബിംബിച്ചതിന്റെ ഛായ
വീണ്ടും വെള്ളത്തില്‍ പ്രതിഫലിച്ചതും
ഞാന്‍ കണ്ടു കഴിഞ്ഞു."
ഞാന്‍ കണ്ടു കുഴഞ്ഞു:)
ചില സത്യങ്ങള്‍ മുഖം തരികയില്ല... :)
Post a Comment